മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: (www.kvartha.com 02.09.2020) ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. തിരുവനന്തപുരത്ത് മാറനല്ലൂരിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ സഹോദരി ഭക്ഷണവുമായി വരുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മകന്‍ ആഷ്ലിന്‍ കിടപ്പ് മുറിയിലെ കട്ടിലിലും സലീം അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. ആഷ്‌ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സലീമിന്റെ കൈഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. മൂന്ന് വിവാഹം കഴിച്ച സലീമിന്റെ ആദ്യ ഭാര്യയിലെ മകനാണ് ആഷ്‌ലിന്‍. 

Thiruvananthapuram, News, Kerala, Father, Son, Death, Suicide, Police, Case, Government employee killed his son and commits suicide in Thiruvananthapuram

മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം സലീമിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വികാസ് ഭവനിലെ വ്യവസായ വകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനാണ് സലീം. ആഷ്ലിന്‍ കണ്ടല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Keywords: Thiruvananthapuram, News, Kerala, Father, Son, Death, Suicide, Police, Case, Government employee killed his son and commits suicide in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?