മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കള്ളന്‍ വന്നിടിച്ചത് ഉടമ ഓടിച്ച ബസില്‍

ഉദയംപേരൂര്‍: (https://ift.tt/2FhUVlm) മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കള്ളന്‍ വാഹനാപകടത്തില്‍ പെട്ടു. ഇടിച്ചത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ എസ് ആര്‍ ടി സി ബസിലും. ഉദയംപേരൂര്‍ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു ആകസ്മികത നിറഞ്ഞ നാടകീയ സംഭവം നടന്നത്.

ബസിന്റെ പിന്നില്‍ ബൈക്കിടിച്ച് വീണയാളെ എഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യര്‍ ബൈക്ക് ശ്രദ്ധിച്ചത്. താന്‍ കോട്ടയത്ത് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു.

News, Kerala, Thief, Theft, Bike, Accident, K S R T C Bus, Owner, Police, Case, Accused, Complaint, The thief, who passed by with the stolen bike, crashed into the bus driven by the owner

ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്. ഇയാളെ ഉദയംപേരൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കല്‍ നാല് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസില്‍ പരാതി കൊടുത്തിരുന്നു.

പ്രതിയെ കോട്ടയം വെസ്റ്റ് പോലീസിന് കൈമാറിയതായി ഉദയംപേരൂര്‍ പോലീസ് അറിയിച്ചു.

Keywords: News, Kerala, Thief, Theft, Bike, Accident, K S R T C Bus, Owner, Police, Case, Accused, Complaint, The thief, who passed by with the stolen bike, crashed into the bus driven by the owner

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?