കോവിഡിന് പിന്നാലെ ജര്‍മ്മനിയെ ആശങ്കയിലാക്കി ആഫ്രിക്കന്‍ പന്നിപ്പനി


ബെര്‍ലിന്‍ (www.evisionnews.co): കോവിഡ് 19ല്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുമ്പുതന്നെ ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന നഗരമായ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ജര്‍മ്മനി- പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ രോഗം പകരാതിരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ജര്‍മ്മന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യന് അത്ര ദോഷകരമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?