കണ്ടെയ്‌മെന്റ് സോണില്‍ സിപിഎം കുടുംബ സംഗമം: വാര്‍ഡ് മെമ്പറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
കണ്ണൂര്‍: (www.kvartha.com 28.09.2020) കണ്ടെയ്ന്‍മെന്റ് സോണില്‍ സിപിഎം കുടുംബസംഗമം നടത്തിയത് വിവാദമായി. നഗരസഭാവാര്‍ഡ് കൗണ്‍സിലറുടെ പരാതിയില്‍ പൊലീസ് കുടുംബയോഗം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്ത വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി നഗരസഭയിലെ 35-ാം വാര്‍ഡ് (കൊമ്മല്‍) കണ്ടെയ്ന്‍മെന്റ് സോണിലാണ് രാഷ്ട്രീയ വിശദീകരണത്തിനായി കുടുംബയോഗം വിളിച്ചു ചേര്‍ന്നത്. ഈ വാര്‍ഡില്‍ പത്തിലധികം ആളുകള്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗിയുള്ള വീടിന്റെ അടുത്ത് തന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാല്‍പതിലധികം പേര്‍ പങ്കെടുക്കുന്ന കുടുംബ സംഗമം നടത്തുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ കെ ലിജേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും വളണ്ടിയര്‍മാരും ചേര്‍ന്ന് വീടുകള്‍തോറും സാനിറ്റൈസറും, മാസ്‌കുകളും വിതരണം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഈ കുടുംബയോഗം കൗണ്‍സിലറുടെ ശ്രദ്ധയില്‍പെട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ ഉടന്‍തന്നെ പൊലീസ് അധികാരികളെ വിവരം അറിയിച്ചു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ കുടുംബ സംഗമം നടക്കുന്ന വീട്ടുകാര്‍ക്കെതിരെ കേസെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെല്ലുകയും വീട്ടുകാര്‍ക്കെതിരെ രേഖാമൂലം പരാതി എഴുതി നല്‍കുകയും വീട്ടുകാര്‍ ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കണ്ടെയ്ന്‍മെന്റ് സോണില്‍ പോലും പാര്‍ട്ടി പരിപാടികള്‍ നടത്തി രോഗവ്യാപനം കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ ലിജേഷ് പറഞ്ഞു ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വാര്‍ഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Kannur, News, Kerala, Police, CPM, Police, Case, CPM family reunion in the Containment Zone: Police registered case on the complaint of ward member
Powered by Info News For You

Comments
Post a Comment