തലശേരിയില്‍ സി പി എം വായനശാലയ്ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: (www.kvartha.com 02.09.2020) വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുടെ പ്രതികാരമെന്നോണം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായതിന് പിന്നാലെ തലശ്ശേരിയില്‍ സി പി എം നേതൃത്വത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്. ചോനാ ടം അഴീക്കോടന്‍ സ്മാരകത്തിന് നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബോംബേറ് ഉണ്ടായത്.ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബെറിഞ്ഞു എന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ച വിവരം.
ഇത് സംബന്ധിച്ച് വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു. പരിസര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയില്‍ ഇരുപതില്‍ അധികം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. അതിന് പ്രതികാരമായിട്ടാണോ അക്രമം എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Powered by Info News For You

അടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കെ സുധാകരന്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി കണ്ണൂരില്‍ കോണ്‍ഗ്രസ്-സിപിഎം കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പത്തിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും കണ്ണൂരില്‍ ആക്രമണം ഉണ്ടായിരുന്നു.
Keywords: Bomb hurled at Azheekodan Memorial Library in Thalassery; Congress office in Niranam too vandalized, Thalassery, CPM, Congress, Bomb hurled, Twin Murder, Attack, K Sudhakaran, Kerala.
Powered by Info News For You

Comments
Post a Comment