വിലക്ക് മാറിയതിന് പിന്നാലെ വിദേശ ലീഗില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്; ചെന്നൈ ക്ലബ്ബുകളില്‍നിന്ന് ഓഫര്‍ ഉണ്ടെന്നും താരം

കൊച്ചി: (https://ift.tt/3bZ6ucZ) വിലക്ക് മാറിയ ക്രിക്കറ്റ് താരം ശ്രീശാന്ത്, വിദേശ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകളില്‍ കളിക്കാനാണ് പദ്ധതി. 2023ലെ ലോകകപ്പില്‍  ഇന്ത്യന്‍ ടീമിന്റെ  ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറയുന്നു. വിലക്ക് മാറിയതിന് പിന്നാലെ കഠിന പരിശീലനത്തിലാണ് ശ്രീശാന്ത്. 

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാനാണ് പദ്ധതി. താല്‍പര്യം അറിയിച്ച് സംഘാടകര്‍ക്ക് ഇ-മെയ്ല്‍ അയച്ചിട്ടുണ്ട്. ബിസിസിഐയുടെ എന്‍ഒസി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎല്‍ ലക്ഷ്യമിടുന്നതായും 2023 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നും ശ്രീശാന്ത് പറയുന്നു.

News, Kerala, Kochi, Player, Sports, Cricket, Sreeshanth, Foreign League, BCCI, Sreeshanth ready to play in foreign league after ban lifted

കേരളത്തിനു പുറമേ ചെന്നൈ ലീഗില്‍ കളിക്കാനും പദ്ധതിയുണ്ട്. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍നിന്ന് ഓഫറുമുണ്ടെന്ന് താരം അറിയിച്ചു.

Keywords: News, Kerala, Kochi, Player, Sports, Cricket, Sreeshanth, Foreign League, BCCI, Sreeshanth ready to play in foreign league after ban lifted

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?