അന്തർസംസ്ഥാന യാത്രാനിയന്ത്രണം ഹൈക്കോടതി എടുത്തുമാറ്റി; റോഡുകളെല്ലാം തുറന്നുകൊടുക്കാനുള്ള ഉത്തരവ് ബി ജെ പി കാസർകോട് ജില്ലാ പ്രസിഡണ്ടിൻ്റെ ഹർജിയിൽ; അതിർത്തി കടന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി

കൊച്ചി: (www.kasargodvartha.com 18.09.2020) അന്തർസംസ്ഥാന യാത്രാനിയന്ത്രണം ഹൈക്കോടതി എടുത്തുമാറ്റി. ബി ജെ പി കാസർകോട് ജില്ലാ പ്രസിഡണ്ടിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി. അന്തർ സംസ്ഥാന അതിർത്തി റോഡുകളെല്ലാം തുറക്കാൻ ഹൈക്കോടതി ഉത്തരവായി.

BJP Kasargod district president's petition for order to open all roads.

കേന്ദ്ര സർക്കാറിൻ്റെ ലോക്ക് ഡൗൺ ഇളവുകൾ പാലിക്കാതെ അതിർത്തി റോഡുകൾ അടച്ച് അതിർത്തി പ്രദേശത്തുള്ളവരെയടക്കം ബുദ്ധിമുട്ടിക്കുന്ന കാസർകോട് ജില്ലാ ഭരണകൂടത്തിൻ്റെ നടപടിക്കെതിരെയാണ് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഇനി മുതൽ ഇതര സംസ്ഥാനത്തു നിന്ന് വരുന്നവർ ജാഗ്രത പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ മാത്രം മതി.

Keywords: Kerala, News, Kasaragod, BJP, Adv.Srikanth, Road, Vehicle, Travelling, Court order, Corona,  High court lifts inter-state travel ban; BJP Kasargod district president's petition for order to open all roads.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?