ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ വളരെ അടുത്ത പരിചയമുണ്ടെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: (www.kvartha.com 02.09.2020) ബംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ തനിക്ക് വളരെ നന്നായി അറിയാമെന്ന് ബിനീഷ് കോടിയേരി. അനൂപുമായി പരിചയം മാത്രമെന്നും വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നതെന്നും ബിനീഷ് വെളിപ്പെടുത്തുന്നു.

ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂപാണ്. അങ്ങനെയുള്ള അനൂപിനെ മാത്രമേ എനിക്കറിയൂ. അനൂപിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല. അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂപ് റസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു.



റസ്റ്റോറന്റ് തുടങ്ങാന്‍ ആറു ലക്ഷം രൂപയാണ് വായ്പയായി നല്‍കിയത്. ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. താന്‍ അനൂപിനെ ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലുള്ള ഹോട്ടല്‍ എന്റേതാണെന്ന് പറയുന്നത് കള്ള കഥയാണ്. പണ്ട് തിരുവനന്തപുരത്ത് എന്റേതാണെന്ന് പറഞ്ഞിരുന്ന ഒരു കെട്ടിടം പണി കഴിഞ്ഞപ്പോഴാണ് അതൊരു പള്ളിയാണെന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് മനസ്സിലായത്.

പി കെ ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍ ഐ എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്റ്റെല്ലാം കൊടുക്കാം.

മാനനഷ്ടത്തിനൊന്നും ആര്‍ക്കെതിരെയും കേസുകൊടുക്കില്ല. എനിക്കെതിരെ എല്ലാ ദിവസവും ഇതുപോലെ ആരോപണം വന്നുകൊണ്ടിരിക്കും. അതിന്റെ പിന്നില്‍ നടന്ന് മാനനഷ്ടകേസ് നല്‍കുന്നതിലൊന്നും എനിക്ക് താത്പര്യമില്ലെന്നും ബിനീഷ് പറഞ്ഞു.

Keywords: Bineesh Kodiyeri says that he knows very well Muhammad Anoop, who was arrested in a drug trafficking case, Thiruvananthapuram, Drug, Bangalore, News, Politics, Allegation, P K Firoz, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?