കോവിഡ് കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍


കേരളം (www.evisionnews.co): കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ചെങ്കല്‍ പ്ലാങ്കാല വീട്ടില്‍ ശാലു (26) വിനെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.

യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായി ജാമ്യത്തില്‍ വിട്ടയച്ചു. ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ മുകള്‍ഭാഗത്തു കൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?