ജയിലറകളിലെ കൈപ്പുണ്യ രുചികള്‍ പുതിയറയില്‍ നിന്ന് മാനാഞ്ചിറയില്‍

കോഴിക്കോട്: (www.kvartha.com 18.09.2020) പുതിയറ ജില്ലാ ജയില്‍ വളപ്പില്‍ മാത്രം ലഭിച്ചിരുന്ന തടവറയില്‍ നിന്നുള്ള വിഭവങ്ങളുടെ വില്പന മാനാഞ്ചിറ എസ് കെ സ്‌ക്വയറിലും തുടങ്ങി. പുതിയറ ഓട്ടുകമ്പനി പരിസരത്തും ലഭ്യം.ചപ്പാത്തിക്കും ചിക്കന്‍ കറിക്കും ബിരിയാണിക്കും മറ്റ് ഇനങ്ങള്‍ക്കും സാധാരണക്കാരന് താങ്ങാവുന്ന വിലയേയുള്ളൂ.

ജയിലിനകത്തെ 'സ്വാതന്ത്ര്യ'ത്തില്‍ തടവുകാരുണ്ടാക്കുന്നതാണ് ഫ്രീഡം ഫൂഡ് എന്ന് പേരിട്ട ഈ കിടിലന്‍ ഭക്ഷണം. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ ജയിലുദ്യോഗസ്ഥര്‍ വാഹന വാതില്‍ തുറന്ന് ആവശ്യക്കാരെ കാത്തിരിക്കുന്നു. തടവുകാരുടെ അക്കൗണ്ടില്‍ വന്നുകൊണ്ടിരിക്കുന്ന ജയില്‍ നിരക്കിലുള്ള പാചകക്കൂലി അവര്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചെറുതെങ്കിലും വലിയ സംഖ്യയായിരിക്കും.


ചപ്പാത്തി-രണ്ട് രൂപ, പച്ചക്കറി-15 രൂപ, മുട്ടക്കറി-15രൂപ, ചിക്കന്‍ കറി-25രൂപ, ചില്ലി ചിക്കന്‍-60രൂപ, ചിക്കന്‍ ബിരിയാണി-65 രൂപ, കുടിവെള്ളം-10 രൂപ എന്നിങ്ങിനെയാണ് വില.


Keywords: A prison in Kerala is selling food items from Puthiyara to Mananchira,Kozhikode,News,Jail,Food,Vehicles,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?