സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി എന്‍ ജാബിര്‍ ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു
റിയാദ്: (www.kvartha.com 11.09.2020) സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി എന്‍ ജാബിര്‍(53) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ബത് ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി ജാബിര്‍ വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് മരിച്ചത്. വൈകിട്ട് പതിവുപോലെ നടക്കാനിറങ്ങിയശേഷം വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിച്ചു.
മെസ് കേബിള്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്നു. വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നല്ല വായനക്കാരന്‍ കൂടിയായ അദ്ദേഹം പുസ്തകവായനക്കും സാഹിത്യ ചര്‍ച്ചക്കുമുള്ള ചില്ല സര്‍ഗവേദിയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.
മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. പരേതനായ എസ് കെ അബ്ദുല്‍ ഖാദറാണ് പിതാവ്. ഭാര്യ നൂറയും മകന്‍ നാസിഫും റിയാദിലുണ്ട്. മൂത്ത മകന്‍ ജാസിം നീറ്റ് പരീക്ഷയ്ക്കായി നാട്ടിലാണ്.
Keywords: Social worker from Kannur death in Riyadh, Riyadh, News, Dead, Dead Body, Kannur Native, Hospital, Malayalee, Gulf, World.

Powered by Info News For You

Comments
Post a Comment