മലയോരത്ത്‌ എത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കനത്ത സുരക്ഷ

വെള്ളരിക്കുണ്ട്: (https://ift.tt/33L1dlM) മലയോരത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാനെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പോലീസ് കനത്ത സുരക്ഷ ഒരുക്കി.

തിങ്കളാഴ്ച രാവിലെ വെള്ളരിക്കുണ്ട് മുതൽ ആരംഭിച്ച മന്ത്രിയുടെ പൊതു പരിപാടികൾക്ക് വെള്ളരിക്കുണ്ട് രാജപുരം സർക്കിൾ ഇൻസ്പെക്റ്റർമാർ ഉൾപ്പെടെ നാലു പോലീസ് വണ്ടികൾ മന്ത്രിയെ അനുഗമിച്ചു. വിവിധ പ്രതിഷേധ സമരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.

വെള്ളരിക്കുണ്ടിലെ പരിപാടിക്ക് ശേഷം റവന്യൂ മന്ത്രിനീണ്ട പോലീസ് അകമ്പടിയിലാണ് മാലോത്ത്‌ കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. പിന്നീട് കൊന്നക്കാടും മന്ത്രിക്കു കനത്ത സുരക്ഷയായിരുന്നു.


മൈക്കയം ദേവഗിരി കോളനിക്ക് സമീപം കൊന്നക്കാട് ചൈത്ര വാഹിനി തോടിനു കുറുകെ നിർമ്മിക്കുന്ന വി സി ബി കം ട്രാക്ട്ടർ വെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമായിരുന്നു. എന്നാൽ ഈ പരിപാടി കനത്ത മഴയും മറ്റു സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത്‌ കൊന്നക്കാട് വായന ശാലകെട്ടിടത്തിൽ വച്ചു നടത്തുകയായിരുന്നു.


Keywords: Kasaragod, Kerala, News, Vellarikundu, Revenue Minister, E.Chandrashekharan, Maoist Operation Week: Heavy security for Revenue Minister E Chandrasekharan in the hills


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?