ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'

മുംബൈ: (https://ift.tt/2FCLn4M) ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'. ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. 

ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. ഈ സാങ്കേതിക വിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള ഡിസിജിഐയുടെ അനുമതിയും ശനിയാഴ്ച വഭിച്ചു.

സിആര്‍ആഎസ്പിആര്‍ ടെക്‌നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 

News, National, India, Mumbai, Health, Covid-19, Technology, Business, Finance, Tata group to launch India's first low cost Covid-19 test 'Feluda'


ഡിസിജിഐയുടെ അംഗീകാരം കോവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്.

Keywords: News, National, India, Mumbai, Health, Covid-19, Technology, Business, Finance,
 Tata group to launch India's first low cost Covid-19 test 'Feluda'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?