ദുബൈയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ ഈ ലാബുകളില്‍ നിന്നുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല

ദുബൈ: (www.kvartha.com 29.09.2020) ഇന്ത്യയിലെ ചില ലാബുകളില്‍ നിന്നുമുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ്. ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്കായി താഴെ പറയുന്ന ലബോറട്ടറികളില്‍ നിന്നുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നിരസിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ദുബൈയിലെ റെഗുലേറ്ററി അധികൃതര്‍ ശുപാര്‍ശ ചെയ്തു. 

1. ജയ്പൂരിലെ സൂര്യ ലാബ് 

2. കേരള നഗരങ്ങളിലെ മൈക്രോഹെല്‍ത്ത് ലാബ്

3. ഡെല്‍ഹിയിലെ ഡോ. പി ഭാസിന്‍ പാത് ലാബ്‌സ് (പി) ലിമിറ്റഡ്

4. ഡെല്‍ഹിയിലെ നോബല്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍

Dubai, News, Gulf, World, Air India Express, Airport, Important update for passengers to Dubai

നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍ നിര്‍ദേശിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ആരോഗ്യ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രീ-ട്രാവല്‍ ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ ദുബൈയിലെ റെഗുലേറ്ററി അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു. 

അതേസമയം രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനു പിന്നാലെ യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും ഇതോടെ ദുബൈയിലേക്കുള്ള നൂറോളം പേരുടെ യാത്ര മുടങ്ങി. സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാനക്കമ്പികള്‍ അംഗീകരിക്കാത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. 

കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഞായറാഴ്ച്ച അര്‍ധ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. ഇതോടെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതുമൂലം നൂറോളം പേര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാനായില്ല. യാത്രക്കാര്‍ വിമാനതാവളത്തില്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

Keywords: Dubai, News, Gulf, World, Air India Express, Airport, Important update for passengers to Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?