രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ്; രാജസ്ഥാനില്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ് സ്ഥിരീകരിച്ചു

ജയ്പൂര്‍: (https://ift.tt/330t3Ke) രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പൂനിയ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്‍ന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. 

News, National, India, Jaipur, Rajasthan, BJP, Health, Covid-19, Twitter, Rajasthan's BJP president Satish Poonia tests Covid-19 positive

'ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പോസിറ്റീവാണ് ഫലം. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം',സതീഷ് പൂനിയ ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്ത് ഗതാഗതമന്ത്രി പ്രതാപ് സിങ് കച്ചരിയാവാസിനും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചികില്‍സയിലാണ്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രി രമേഷ് മീണയ്ക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.

Keywords: News, National, India, Jaipur, Rajasthan, BJP, Health, Covid-19, Twitter, Rajasthan's BJP president Satish Poonia tests Covid-19 positive

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?