മദ്യലഹരിയില്‍ റോഡില്‍ അഴിഞ്ഞാടിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

തളിപ്പറമ്പ്: (www.kvartha.com 08.09.2020) മദ്യലഹരിയില്‍ റോഡില്‍ പേക്കൂത്ത് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം തളിപ്പറമ്പിനടുത്തെ പരിയാരത്താണ് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച്  ഉദ്യോഗസ്ഥന്‍ അഴിഞ്ഞാടിയത്. തന്റെ കാറിന് റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി. അമാന്യമായി പെരുമാറിയ ഇയാള്‍ക്കെതിരെ ഉന്നതതല ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണ് വകുപ്പ് തല അന്വേഷണം തുടങ്ങിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഒരു ലോറി തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പ്രദീപന്‍ തട്ടിക്കയറി. പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് ഡ്രൈവറെകൂട്ടിക്കൊണ്ടുപോയി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ ഇയാള്‍ ലോറി ഡ്രൈവര്‍ക്കു നേരെ അസഭ്യം പറഞ്ഞു. കയ്യേറ്റത്തിന് ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇത് തടഞ്ഞതോടെ അവര്‍ക്ക് നേരെയായി പരാക്രമം. മദ്യലഹരിയിലായിരുന്ന പൊലീസുകാരനോട് സംയമനം പാലിക്കാന്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പറഞ്ഞിട്ടും അയഞ്ഞില്ല. 

News, Kerala, Enquiry, Police, Liquor, Crime branch officer, Departmental inquiry, Taliparamba, Departmental inquiry against the crime branch officer

മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ക്രൈംബ്രാഞ്ചുകാരനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഒടുവില്‍ പരാതിയില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതോടെ ഇയാളെ വിട്ടയച്ചു. സംഭവത്തില്‍ പരിയാരം പൊലീസിനോട് ഡി വൈ എസ് പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാവുമ്പായിയില്‍ ഓട്ടോറിക്ഷ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഇയാള്‍ ഡ്രൈവറെ കയ്യേറ്റം ചെയ്തിരുന്നു. നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പറയുന്നു.

Keywords: News, Kerala, Enquiry, Police, Liquor, Crime branch officer, Departmental inquiry, Taliparamba, Departmental inquiry against the crime branch officer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?