പുതിയ പേരില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ

കൊച്ചി: (www.kvartha.com 07.09.2020) പുതിയ പേരില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ 'വി'യും ഐഡിയയുടെ ആദ്യ അക്ഷരമായ 'ഐ'യും ചേര്‍ന്ന് 'വിഐ' എന്ന പേരിലാകും ഇരുകമ്പനികളും ചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക. 2018 ല്‍ ആണ് ഐഡിയയും വോഡാഫോണും ലയിച്ചത്.

ഗ്രമീണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്. വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരില്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം.


അതേസമയം ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ബ്രാന്‍ഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദര്‍ ടാക്കാര്‍ പറഞ്ഞു.

പുതിയ ബ്രാന്‍ഡുമായി വന്നതിനുപിന്നില്‍ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയില്‍നിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന് നല്‍കാനുള്ള എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വിപണിയില്‍നിന്ന് കടമെടുക്കാന്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

ഓഹരികള്‍ വിറ്റഴിച്ചോ, കടപ്പത്രം വഴിയോ ആയിരിക്കും പണം സമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയില്‍ നിക്ഷേപം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Keywords: Vodafone Idea launches unified brand ‘Vi’; shares zoom over 4%, Kochi, News, Business, Technology, Idea, Vodafone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?