സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; വയനാട്ടിലും കോഴിക്കോട്ടും
കോഴിക്കോട്: (www.kvartha.com 23.09.2020) സംസ്ഥാനത്ത് ബുധനാഴ്ച രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടിലും കോഴിക്കോട്ടുമാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് പരതപ്പൊയില്‍ സ്വദേശി സുലൈമാന്‍(64) ആണ് മരിച്ചത്.
Powered by Info News For You
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയില്‍ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വയനാട്ടില്‍ മീനങ്ങാടി സ്വദേശി കൃഷ്ണന്‍(60) ആണ് മരിച്ചത്. ഈ മാസം 13 നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
Keywords: Covid death again in Kerala, Kozhikode,News,Dead,Health,Health and Fitness,Wayanad,Kerala.
Keywords: Covid death again in Kerala, Kozhikode,News,Dead,Health,Health and Fitness,Wayanad,Kerala.
Powered by Info News For You

Comments
Post a Comment