വസതിയില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ പ്രശസ്ത ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയെ കസ്റ്റഡിയിലെടുത്തു

ബംഗളൂരു: (www.kvartha.com 08.09.2020) വസതിയില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ പ്രശസ്ത ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയെ കസ്റ്റഡിയിലെടുത്തു. സഞ്ജനയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ നടിയുടെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

കന്നഡ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ബംഗളൂരു ലഹരിമരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് സെര്‍ച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. ഒട്ടേറെ മലയാള സിനിമകളില്‍ നായികയായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണു സഞ്ജന.

Sandalwood Drug Case: CCB Raids Kannada Actor Sanjana Galrani’s Residence, Bangalore, News, Trending, Cinema, Actress, Custody, Probe, Raid, National

തിങ്കളാഴ്ച ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി (സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്) ഇവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നാലെയാണ് താരത്തിന്റെ വസതിയില്‍ റെയ്ഡ് നടന്നത്.

അതിനിടെ കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കന്നട സിനിമാ നിര്‍മാതാവ് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് കന്നട സിനിമയിലെ ചില താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്ന വിവരം പൊലീസിന് കൈമാറിയത്.

സീരിയല്‍ നടി ഡി അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ 21നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, കന്നഡ സിനിമയും ലഹരിയുമായുള്ള ബന്ധം ബംഗളൂരു പൊലീസ് അന്വേഷിക്കാനാരംഭിച്ചത്.

അതേസമയം കേസില്‍ ഒരു മലയാളി കൂടി അറസ്റ്റിലായി. അഞ്ചുവര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന നിയാസാണ് അറസ്റ്റിലായത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ ആറു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചിരുന്നു.

Keywords: Sandalwood Drug Case: CCB Raids Kannada Actor Sanjana Galrani’s Residence, Bangalore, News, Trending, Cinema, Actress, Custody, Probe, Raid, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?