കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്; പ്രതിപക്ഷ നിരയില്‍ സമവായമുണ്ടാക്കാന്‍ ശ്രമം

ന്യൂഡെല്‍ഹി: (www.kvartha.com 10.09.2020) കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നിരയില്‍ സമവായമുണ്ടാക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.

ഏഴു തവണ എംപിയും കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നില്‍ സുരേഷ്, സ്പീക്കര്‍ പാനലിലുമുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാറാണു പതിവ്. എന്നാല്‍ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള അംഗബലം കോണ്‍ഗ്രസിന് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.

 Kodikunnil Suresh likely to be Lok Sabha Deputy Speaker, New Delhi, News, Politics, Congress, Letter, National.

Keywords: Kodikunnil Suresh likely to be Lok Sabha Deputy Speaker, New Delhi, News, Politics, Congress, Letter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?