വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 01.09.2020) വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നു പറഞ്ഞു സംഭവം നിസാരവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. 

തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോണ്‍ഗ്രസ് അക്രമികള്‍ തിരഞ്ഞെടുത്തത് കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സംഘടിതമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമം. 

News, Kerala, Thiruvananthapuram, Congress, CPI state secretary, Kanam Rajendran, DYFI, Medical college, CPI state secretary Kanam Rajendran about Venjaramood double murder

ജനങ്ങളില്‍ നിന്നും അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും യു ഡി എഫിനും കൊലപാതകം നടത്തിയും കലാപം സൃഷ്ടിച്ചും രക്ഷപെടാനാവില്ല. ഇത്തരം പൈശാചിക സംഭവങ്ങള്‍ക്ക് എതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് കാനം പ്രസ്താവനയില്‍ പറഞ്ഞു.

News, Kerala, Thiruvananthapuram, Congress, CPI state secretary, Kanam Rajendran, DYFI, Medical college, CPI state secretary Kanam Rajendran about Venjaramood double murder

വെഞ്ഞാറമൂട് തേമ്പാംമൂടില്‍ വെച്ച് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെയാണ് കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്‌ഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡണ്ടും സിപിഎം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ഇരുവരെയും തേമ്പാംമൂടില്‍ വെച്ച് ഒരു സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് വെട്ടേറ്റത്. നെഞ്ചില്‍ കുത്തേറ്റ മിഥ്ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. 

Keywords: News, Kerala, Thiruvananthapuram, Congress, CPI state secretary, Kanam Rajendran, DYFI, Medical college, CPI state secretary Kanam Rajendran about Venjaramood double murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?