ബോട്ട് മറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി ഖബറടക്കി
പൊന്നാനി: (www.kvartha.com 15.09.2020) ബോട്ട് മറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി ഖബറടക്കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മരിച്ച കബീറിന്റെ ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പൊലീസ് താനൂരില്‍ നിന്നും കാണാതായ യുവാവിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പരാതി. സെപ്തംബര്‍ മാസം ആറാം തീയ്യതിയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് കബീറിനെ പൊന്നാനിയില്‍ കടലില്‍ കാണാതായത്. അന്നു തന്നെ താനൂരില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളികളായ താനൂര്‍ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെയും കാണാതായി. അന്നുമുതല്‍ മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.
മൂന്നു ദിവസം മുമ്പാണ് ഒരാളുടെ മൃതദേഹം താനൂരില്‍ നിന്നും കിട്ടിയത്. ഇത് താനൂരിലെ ഉബൈദാണെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പൊലീസ് വിട്ടുകൊടുത്തു. താനൂരില്‍ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുകയും ചെയ്തു. മൃതദേഹത്തിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മരിച്ചത് കബീറാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. അതേസമയം കാസര്‍കോട് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇത് താനൂരില്‍ നിന്നും കാണാതായ ഉബൈദിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ നേരത്തെ ഖബറടക്കിയ മൃതദേഹം കബീറിന്റെത് തന്നെയാണെന്നും സ്ഥിരീകരണമായി.
Keywords: News, Kerala, Death, Missing, Death, Body Found, Police, Complaint, Ponnani, Fisherman, Fisherman dead body changed in Ponnani
Powered by Info News For You

Comments
Post a Comment