ക്വാറന്റീന്‍ നിയമ ലംഘനം നടത്തിയ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തേക്കും
കണ്ണൂര്‍: (www.kvartha.com 14.09.2020) കണ്ണൂരില്‍ കോവിഡ് നിയമ ലംഘനം നടത്തിയ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ നടപടി വിവാദമാകുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രകാരം പൊലീസ് കേസെടുത്തേക്കും. മന്ത്രി ഭാര്യയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കാനൊരുങ്ങുന്നുവെന്നാണ് സൂചന. ക്വാറന്റീനില്‍ കഴിയവെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തിര ലോക്കര്‍ ഇടപാട് നടത്തിയതാണ് വിവാദമാകുന്നത്. ഇവരുടെ മകന്‍ ജയ്‌സണ്‍ രാജും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ ലാപ് ടോപ്പില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി കേന്ദ്ര അന്വേഷണ ഏജന്‍സി നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ ഭാര്യയുടെ മിന്നല്‍ സന്ദര്‍ശനം.
ഇവരുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്. നേരത്തെ മന്ത്രിയുടെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ പി ജയരാജന്റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്റെ മകനെതിരെ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ കമ്മീഷന്‍ ഇ പി ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയില്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിക്കുകയാണ്. മന്ത്രി ജലീലിനെ കൂടാതെ ഇ പി ജയരാജന്റെ മകന്റെ പേര് ഉയര്‍ന്നു വരുന്നതും ഇതിനു കാരണമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഏറ്റവും അടുത്ത സുഹ്യത്തുക്കളിലൊരാളാണ് ഇ പി ജയരാജന്റെ മകനും പ്രവാസി വ്യവസായിയുമായ ജയ്‌സണ്‍ രാജ്. കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നിര്‍മിക്കുന്നവന്‍ വ്യവസായ സംരഭമായ റിസോര്‍ട്ടിലും ജയ്‌സണ്‍ രാജിന് സാമ്പത്തിക പങ്കാളിത്തമുണ്ടെന്നാണ് സൂചന.
Keywords: Kannur, News, Kerala, Case, E.P Jayarajan, Minister, Wife, Police, Complaint, COVID-19, Bank, Quarantine violation: Case may be registered against Minister EP Jayarajan's wife
Powered by Info News For You

Comments
Post a Comment