ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യവകുപ്പിന് വന്‍വീഴ്ച സംഭവിച്ച സാഹചര്യത്തില്‍ ശൈലജ ടീച്ചര്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: (www.kvartha.com 06.09.2020) ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 19കാരിയായ യുവതിയാണ് ഡ്രൈവറുടെ പീഡനത്തിന് ഇരയായത്. 28കാരനായ ഡ്രൈവര്‍ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ ആരോഗ്യവകുപ്പിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികള്‍ക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമായിട്ട് പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്. ആരോഗ്യവകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി.

K Surendran criticized Aranmula incident, Kollam, News, Ambulance, Allegation, Molestation, Police, Arrested, K Surendran, BJP, Politics, Kerala

ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വൈകുന്നേരത്തെ തളളല്‍ അല്ലാതെ കോവിഡ് പ്രതിരോധത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കര്‍ണാടകത്തില്‍ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയക്ക് കേരളം സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറ്റിങ്ങലില്‍ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിന്റെ ഉദ്ദാഹരണമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Keywords: K Surendran criticized Aranmula incident, Kollam, News, Ambulance, Allegation, Molestation, Police, Arrested, K Surendran, BJP, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?