മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ചൈന

ബീജിംങ്: (www.kvartha.com 11.09.2020) മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ചൈന. പരീക്ഷണത്തിന് അധികൃതര്‍ അനുമതി നല്‍കി. പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍ തുടങ്ങും. ഇതിനായി 100 സന്നദ്ധസേവനകരെയും ഒരുക്കിയിട്ടുണ്ട്. മൂക്കില്‍ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹോങ്കോംഗ് യൂണിവേഴ്സിറ്റി, ഷിയാമെന്‍ യൂണിവേഴ്സിറ്റി, ബീജിംഗ് വാന്റെയ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ സഹകരിച്ചാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. ശ്വാസകോശത്തെ ബോധിക്കുന്ന വൈറസുകള്‍ പടരുന്നത് തടയുമെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഹോങ്കോംഗ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റ് യുവെന്‍ ക്വക് യുങ് പറഞ്ഞു.

Beijing, News, World, COVID-19, vaccine, Health, China, Nasal spray, China approves first nasal spray Covid-19 vaccine

കോവിഡ് മാത്രമല്ല, എച്ച്1എന്‍1, എച്ച്3എന്‍3 പനികളെയും പ്രതിരോധിക്കാന്‍ വാക്സിന് സാധിക്കുമെന്നും മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനത്തിനും വിതരണത്തിനും പ്രയോഗത്തിനും മൂക്കില്‍ ഇറ്റിക്കുന്ന വാക്സിന്‍ കൂടുതല്‍ സൗകര്യമാകും. അതേസമയം, ആസ്ത്മ, ശ്വാസ കോശം ചുരുങ്ങല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. 

Keywords: Beijing, News, World, COVID-19, vaccine, Health, China, Nasal spray, China approves first nasal spray Covid-19 vaccine


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?