മന്ത്രി ജലീലിനും സര്‍ക്കാരിനും കുരുക്ക് മുറുകുന്നു; വസ്തുതകള്‍ ബോധ്യപ്പെടുത്താതെ പിടിച്ചു നില്‍ക്കാനാകില്ല

തിരുവനന്തപുരം: (www.kvartha.com 17.09.2020) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചറിയാനോ, വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാനോ ആണെങ്കില്‍ എന്‍ഐഎ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് മന്ത്രി കെ ടി ജലീലിനെ വിളിപ്പിക്കുമായിരുന്നെന്ന് എന്‍ഐഎ മുന്‍ എസ് പി രാജ്മോഹന്‍. നേരിട്ട് ഓഫീസിലേക്ക് വിളിപ്പിച്ചത് എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ അങ്ങനെ മാത്രമേ എന്‍ഐഎ നടപടിക്രമങ്ങള്‍ എടുക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നിട്ടും ന്യായീകരണങ്ങള്‍ നടത്തി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോവുകയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ചെയ്യുന്നത്. കേസ് എടുത്താലും രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തില്‍ വലിയ അവമതിപ്പാണ് ഉണ്ടാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അധാര്‍മികത പ്രവര്‍ത്തികളും തീവെട്ടി കൊള്ളയും സഹിക്കാനാവാതെയാണ് ജനം സിപിഎമ്മിനെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയത്. അവരെ മറന്നാണ് ഇപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്ന് പൊതുസമൂഹവും പാര്‍ട്ടി അണികളും പറയുന്നു.

Minister KT Jaleel and LDF Government again face big crisis, CPM, LDF, UDF, KT Jaleel, Muslim League, Media, Facebook, NIA, UAPA, Gold Smuggling

സിപിഎമ്മിന്റെ മന്ത്രിമാര്‍ക്ക് നല്‍കാത്ത പ്രാധാന്യം ജലീലിന് നല്‍കുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ബന്ധുനിയമനത്തിന്റെ പേരില്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ഇ പി ജയരാജനെ വലിച്ച് താഴെയിടാന്‍ കാണിച്ച ഉത്സാഹം മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജലീലിന്റെ കാര്യം വരുമ്പോള്‍ മറന്നുപോവുകയാണ്. സംസ്ഥാന പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ പോലും അറിയാതെ നയതന്ത്രബാഗ് സ്വീകരിച്ചത് വലിയ നിയമലംഘനമാണ്. അതിനെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിന് സര്‍ക്കാരും പാര്‍ട്ടിയും വലിയ വില നല്‍കേണ്ടിവരും. 

ജലീലിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുമ്പോള്‍ മുസ്‌ലിംലീഗിനെ ഉയര്‍ത്തിക്കാട്ടി, അവര്‍ ജലീലിനെ വേട്ടയാടുന്നു എന്ന് സ്ഥാപിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാം, സത്യം മാത്രമേ ജയിക്കൂ തുടങ്ങിയ ഡയലോഗുകളാണ് ജലീല്‍ അടിച്ചുവിടുന്നത്, അതും ഫെയിസ്ബുക്കിലൂടെ. മാധ്യമങ്ങളില്‍ നിന്ന് മന്ത്രി ഒളിച്ചോടുന്നത് എന്തിനാണെന്ന് പൊതുസമൂഹത്തിന് സംശയമുണ്ട്. സ്വപ്നയുടെ ഫോണ്‍വിവര പട്ടികയില്‍ തന്റെ പേര് കണ്ടയുടനെ ജലീല്‍ മാധ്യമങ്ങളെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാം മറച്ചുവയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് രാവിലെ 9.30 മണിക്ക് എന്‍ഐഎ ഓഫീസില്‍ എത്താന്‍ പറഞ്ഞപ്പോള്‍, അതിരാവിലെ അവിടെ പോയത്.

Keywords: Minister KT Jaleel and LDF Government again face big crisis, CPM, LDF, UDF, KT Jaleel, Muslim League, Media, Facebook, NIA, UAPA, Gold Smuggling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?