കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 28.09.2020) തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷെമീര്‍ (31), സുല്‍ഫി എന്ന നവാസ് പീര്‍ മുഹമ്മദ് (39), ലാല്‍ (45), നജീബ് എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശി നിവാസ് (31) വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കിളിമാനൂര്‍ കാരേറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട്  കലുങ്കില്‍  ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Thiruvananthapuram, news, Kerala, Accident, Death, Injured, Driver, hospital, Top-Headlines, 4 died in Kilimanoor car accident

Keywords: Thiruvananthapuram, news, Kerala, Accident, Death, Injured, Driver, hospital, Top-Headlines, 4 died in Kilimanoor car accident



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?