ശ്രീകണ്ഠാപുരം സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

ഇരിട്ടി: (www.kvartha.com 04.09.2020) ബംഗ്ളൂർ നഗരത്തിൽ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് ശ്രീകണ്ഠാപുരം സ്വദേശിയായ യുവാവ് മരിച്ചു. ബംഗളൂരുവില്‍ നെലഗദരനഹള്ളിയില്‍ താമസിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടുമുഖം പുല്ലാംപ്ലാവില്‍ ഷെറിന്‍ ഫിലിപ്പ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ഫ്രേസര്‍ടൗണിലെ ഹോളി ഗോസ്​റ്റ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

 Kannur, News, Youth, Death, post, Business Man, Hospital, Treatment, Fall, Building, Banglore, A young man from Srikantapuram fell from the roof of a building in Bangalore and died.

വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷെറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളുരിൽ കെട്ടിടനിര്‍മാണ കമ്പിനി നടത്തുകയായിരുന്ന ഷെറിന്‍ ഫിലിപ്പ്, കെട്ടിടത്തി​െന്‍റ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. പോസ്​റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുവരും. ഭാര്യ: നിവ്യ. മക്കള്‍: ഒലിവിയ, ഏയ്ഞ്ചല്‍

Keywords: Kannur, News, Youth, Death, post, Business Man, Hospital, Treatment, Fall, Building, Banglore, A young man from Srikantapuram fell from the roof of a building in Bangalore and died.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?