ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റിൽ നിന്ന് മൊബൈൽ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് കുളത്തിൽ വീണ യുവാവിന് ഗുരുതര പരിക്ക്

മംഗളുരു: (www.kasargodvartha.com 17.09.2020) ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റിൽ നിന്ന് മൊബൈൽ പൊട്ടിത്തെറിച്ചു. ശിവമോഗ ജില്ലയിലെ തവാനന്ദി ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ബി ശരത്തി (22) നാണ് സംഭവത്തിൽ പരിക്കേറ്റത്.

തവാനന്ദിയിൽ നിന്ന് കുപ്പഗഡ്ഡെയിലേക്ക് ബൈക്കിൽ പോകുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്രവാഹനത്തിനൊപ്പം റോഡരികിലെ കുളത്തിൽ വീഴുകയായിരുന്നു. വലതു തുടയിൽ ഗുരുതരമായി പരിക്കേറ്റ ശരത് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Youth injured after mobile phone in pocket explodes while riding

പൊട്ടിത്തെറിച്ച ഫോൺ ചൈനയിൽ നിർമ്മിച്ചതാണെന്നും ബെംഗളൂരുവിലെ ഒരു ഷോറൂമിൽ നിന്ന് വാങ്ങിയതായും പറയുന്നു. അനാവട്ടി പോലീസ് സ്ഥലത്തെത്തി.

Keywords: Karnataka, News, Mobile Phone, Bike, Accident, Injured, Government, Hospital, Treatment, Youth, Exploded, Youth injured after mobile phone in pocket explodes while riding.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?