പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം; ലേലം ചെയ്തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും
പത്തനംതിട്ട: (www.kvartha.com 26.09.2020) പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ നഷ്ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആഭ്യന്തര വകുപ്പിന്റെ ശ്രമം. ലേലം ചെയ്തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ക്ക് വേഗം കൂട്ടി.
ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലാണ് പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ പറയുന്നത്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഞ്ജയ് കൗള്‍ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Powered by Info News For You

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ് ളാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.
Keywords: Popular Finance Fraud: Defendants' assets will confiscate, Cheating,Business,Finance,Family,Arrested,Investment,Illegal Assets,Trending,Kerala,News.

Comments
Post a Comment