നിയമസഭയിലെ കയ്യാങ്കളിയില്‍ സര്‍ക്കാരിന് തിരിച്ചടി; മന്ത്രിമാര്‍ അടക്കം പ്രതികളായുള്ള 'അടിപിടി' കേസ് പിന്‍വലിക്കില്ല

തിരുവനന്തപുരം: (www.kvartha.com 22.09.2020) നിയമസഭയില്‍ കയ്യാങ്കളിയും അക്രമവും നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികളായുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സിജെഎം കോടതി തള്ളി. സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് പിന്‍വലിക്കാനാകില്ലെന്നും വ്യക്തമാക്കി. അതേസമയം കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

2015 മാര്‍ച്ച് 13ന് ധനമന്ത്രി ആയിരിക്കെ ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് ഭരണപ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്. എംഎല്‍എമാര്‍ നടത്തിയ അക്രമത്തിന്റെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ശിവന്‍കുട്ടിയാണ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു.



ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരാണു പ്രതികള്‍. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണു ക്രൈംബ്രാഞ്ച് കേസ്. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ എംഎല്‍എമാരായിരുന്നു പ്രതികള്‍.

അതിനിടെ നിയമസഭയ്ക്കുള്ളില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നാല്‍ പരാതി നല്‍കേണ്ടതു സ്പീക്കറാണെന്നും എന്നാല്‍ ഇവിടെ അത്തരം പരാതിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സഭാ അംഗങ്ങളുടെ ഐക്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണു സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നതു തടയേണ്ട സര്‍ക്കാര്‍ അത്തരം കേസുകള്‍ സഭാ ഐക്യം നിലനില്‍ക്കാന്‍ വേണ്ടിയാണു പിന്‍വലിക്കുന്നത് എന്നു പറഞ്ഞാല്‍ അതു ജനങ്ങളെ കളിയാക്കുന്നതാണെന്ന് പ്രതിപക്ഷ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

അടിപിടിയില്‍ അന്നത്തെ നഷ്ടത്തിന്റെ കണക്ക് ഇങ്ങനെ:

സ്പീക്കറുടെ കസേര 1, 20,000രൂപ. എമര്‍ജന്‍സി ലാംപ് 12,185രൂപ, മൈക്ക് യൂണിറ്റ് 41,45,920രൂപ, സ്റ്റാന്‍ഡ് ബൈ മൈക്ക് 1, 22,000രൂപ, ഡിജിറ്റല്‍ ക്ലോക്ക് 2200രൂപ, മോണിറ്റര്‍ 2,28,000രൂപ, ഹെഡ് ഫോണ്‍ 31,788രൂപ.

കെ എം മാണി ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്. ശിവന്‍കുട്ടി നടുത്തളത്തില്‍ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിലെത്തി അവിടെനിന്നു സ്പീക്കറെ നോക്കി ആക്രോശിച്ചു. സീറ്റിലേക്കു മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ശിവന്‍കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന്, പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ വേദി തല്ലിത്തകര്‍ത്തു.

ബഹളത്തിനിടെ ജമീലാ പ്രകാശം ശിവദാസന്‍ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവന്‍കുട്ടിയും ബഹളത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കെ കെ ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായുള്ള വിമര്‍ശനമുയര്‍ന്നു.

Keywords: Uproar in Kerala Assembly: CJM court dismisses Govt plea, Thiruvananthapuram,News,Politics,Court,Attack,CPM,UDF,Ramesh Chennithala,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?