തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കുന്നില്ല; ബാഴ്സയില്‍ തുടരുമെന്ന് ലയണല്‍ മെസ്സി
മഡ്രിഡ്: (https://ift.tt/3gV197y) സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഏറെ വഴിവെച്ച ലയണല്‍ മെസ്സി ബാഴ്‌സ വിടുമെന്ന സംശയങ്ങള്‍ക്ക് തീരുമാനമായി. സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്ന് താരം ഉറപ്പ് നല്‍കി. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി നിലപാട് പ്രഖ്യാപിച്ചത്.
മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ താരം, അതേസമയം ക്ലബ്ബിനോടുള്ള അഗാധമായ സ്‌നേഹവും വെളിപ്പെടുത്തി. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കുന്നത് തടയുന്നതിനാണ് കരാര്‍ അവസാനിക്കുന്ന 2021 ജൂണ്‍ വരെ തുടരുമെന്ന് മെസ്സി പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് അവസാന വാരത്തിലാണ്, 16 സീസണുകളിലായി കളിക്കുന്ന ബാഴ്‌സ വിടുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. എന്നാല്‍ ഫ്രീ ട്രാന്‍സ്ഫറായി വിട്ടുപോകാന്‍ താരത്തെ അനുവദിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. 6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു.
കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെ പിടിച്ചതും താരത്തെ നിലനിര്‍ത്തുന്നതും.
Powered by Info News For You

Comments
Post a Comment