തൊഴാനെത്തിയ പെണ്‍കുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പീഡനം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 11.09.2020) മന്ത്രവാദ ചികിത്സയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രപൂജാരി ശ്രീകുമാര്‍ നമ്പൂതിരി(67)യെ ആണ് ആറ്റിങ്ങല്‍ ഡി വൈ എസ് പി എസ് വൈ സുരേഷ്, ചിറയിന്‍കീഴ് എസ് എച്ച് ഒ രാഹുല്‍ രവീന്ദ്രന്‍, എ എസ് ഐമാരായ ഹരി, ഷജീര്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയോട് ഇയാള്‍ മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്രവളപ്പില്‍ തന്നെയുള്ള പൂജാരിയുടെ മുറിയില്‍ കയറ്റിയായിരുന്നു മന്ത്രവാദകര്‍മങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു പൂജാരിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പൂജാരിയുടെ മുറിയില്‍ സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു പൊലീസ് തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Thiruvananthapuram, News, Kerala, Police, Arrest, Arrested, Crime, Molestation, Complaint, Girl, Accused, Remanded, Court, Pujari arrested for molested minor girl in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Police, Arrest, Arrested, Crime, Molestation, Complaint, Girl, Accused, Remanded, Court, Pujari arrested for molested minor girl in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?