മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 22.09.2020) മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നടുവനാട് സ്വദേശി രജിത്ത്, കൊതേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സ്‌ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള പന്നിപടക്കത്തിന്റെ നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.
സിപിഎം പ്രവര്‍ത്തകന്‍ രാജേഷിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൂന്ന് പന്നിപടക്കം കണ്ടെടുത്തിരുന്നു. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്‌ഫോടക വസ്തു നിര്‍മ്മാണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kannur, News, Kerala, Blast, Arrest, Police, CPM, Injured, Medical College, Two arrested explosion inside home in Kannur
Powered by Info News For You

Comments
Post a Comment