ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ അന്തരിച്ചു
മംഗളുരു: (www.kvartha.com 24.09.2020) സമസ്ത കേരള ജംഇയത്തുല്‍ ഉടമ കേന്ദ്ര മുശാവറ അംഗവും ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയുമായ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ (73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മംഗളുരു യേനപ്പയ്യാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം.
കാസര്‍കോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളജിന്റെ പ്രിസിപ്പാളായിരുന്നു ഇബ്‌റാഹിം മുസ്ലിയാര്‍. ചിക്കമംഗ്ലൂര്‍, കാസര്‍കോട് ബേക്കല്‍ ഇല്യാസ് നഗര്‍, ഹദ്ദാദ് നഗര്‍, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ് ഇദ്ദേഹം. നീണ്ട 42 വര്‍ഷം ബേക്കല്‍ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിസിച്ചിരുന്നു.
ഭാര്യ: ആസിയ. മക്കള്‍: സ്വാലിഹ്, ജലീല്‍, നാസര്‍ സഅദി, അനീസ, നസീബ. മരുമക്കള്‍: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Mangalore, News, National, Death, Obituary, Treatment, hospital, Medical College, Ibrahim Musliyar passed away
Powered by Info News For You

Comments
Post a Comment