എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
എറണാകുളം: (www.kvartha.com 08.09.2020) എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃപ്പൂണിത്തുറ പറവൂര്‍ സ്വദേശിനി സുലോചന (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു. രണ്ട് ദിവസത്തിനിടെ ജില്ലയില്‍ രണ്ടാമത്തെ മരണമാണിത്.
കഴിഞ്ഞദിവസം പുത്തന്‍കുരിശിലും മരണം സംഭവിച്ചിരുന്നു. പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതന്‍ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.

Powered by Info News For You

Comments
Post a Comment