ചികിത്സയിലിരിക്കെ റിട്ട. ഹോമിയോ ഡോക്ടർ മരിച്ചു
കണ്ണൂർ: (www.kasargodvartha.com 23.09.2020) ശ്വാസതടസത്തെത്തുടർന്ന് ചികിത്സയിലിരിക്കെ റിട്ട. ഹോമിയോ ഡോക്ടർ മരിച്ചു. പള്ളിക്കുന്ന് പാലത്തിനു സമീപത്തെ ഡോ. ഷാജി മോന്‍ പീറ്റര്‍ (58) ആണ് മരിച്ചത്. കാസര്‍കോട് കളനാട് ഗവ.ഹോമിയോ റിട്ട.ഹോസ്പിറ്റല്‍ സൂപ്രണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് കണ്ണൂരിലേ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രി വിടാനിരിക്കെയാണ് ഹൃദയാഘാതമുണ്ടയത്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി പെരുമ്പടവില്‍ ഹോമിയോ ക്ലിനിക്ക് നടത്തി വരികയാണ്. പെരുമ്പടവിലെയും പരിസര പ്രദേശത്തെയും ജനകീയ ഡോക്ടറായിരുന്നു. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.
ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക അരോളി എച്ച് എസ്). മക്കള്‍: ചാന്ദിനി പീറ്റര്‍ (ദന്ത ഡോക്ടര്‍), ചന്ദന പീറ്റര്‍. സംസ്‌കാരം കണ്ണൂര്‍ ബര്‍ണശേരി സി എസ് ഐ സെമിത്തേരിയില്‍ നടക്കും.
Keywords: Kerala, News, Kasaragod, Doctor, Death, Homeo, hospital, Treatment, Retired, Government Hospital, Retired Homeopathic doctor dies during treatment for shortness of breath.
Powered by Info News For You

Comments
Post a Comment