ബോളിവുഡ് നടി കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി; ശിവസേനാ എംഎല്‍എയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

മുംബൈ: (https://ift.tt/3gV197y) വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണൗത്തിനെ ഭീഷണിപ്പെടുത്തിയ ശിവസേനാ എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ്മ അറിയിച്ചു. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് നടി മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കങ്കണക്കെതിരെ രംഗത്തെത്തി. മുംബൈ നഗരം പാക് അധീന കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു പ്രതാപ് സര്‍ നായിക്കിന്റെ ഭീഷണി. മുംബൈയിലെത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. കങ്കണയ്ക്ക് മുംബൈയില്‍ കഴിയാന്‍ അവകാശമില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.

News, National, India, Mumbai, Cinema, Bollywood, Actress, Threat, MLA, Entertainment, Case, Threatens to beat Kangana's leg; Women's Commission case against MLA

മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ച കങ്കണക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. കൊവിഡ് കാലത്ത് നമ്മുടെ പൊലീസ് എന്തെല്ലാ ത്യജിക്കുന്നു എന്ന് നാം കണ്ടതാണ്. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. പൊലീസിനെ അപമാനിക്കാന്‍ കങ്കണക്ക് അവകാശമില്ല. മുംബൈയും മഹാരാഷ്ട്രയുമെല്ലാം പൊലീസിന്റെ കൈയില്‍ സുരക്ഷിതമാണ്. ആര്‍ക്കെങ്കിലും സുരക്ഷയില്ലെന്ന് തോന്നിയാല്‍ അവര്‍ക്ക് ഇവിടെ താമസിക്കാന്‍ അര്‍ഹതയില്ല- ദേശ്മുഖ് പറഞ്ഞു. എന്നാല്‍ പരാമര്‍ശത്തില്‍ ചിലര്‍ കങ്കണയെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. 

Keywords: News, National, India, Mumbai, Cinema, Bollywood, Actress, Threat, MLA, Entertainment, Case, Threatens to beat Kangana's leg; Women's Commission case against MLA

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?