മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം ഇന്ത്യ- പാക് ക്രിക്കറ്റ് നടക്കില്ല; പാക് താരങ്ങള്‍ക്ക് ഐ പി എല്‍ നഷ്ടമെന്ന് ഷാഹിദ് അഫ്രീദി
ഇസ്ലാമാബാദ്: (www.kvartha.com 27.09.2020) നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുവോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനഃരാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് ബന്ധത്തിലെ വിള്ളല്‍ നിമിത്തം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കാന്‍ അവസരമില്ലാത്തത് ബാബര്‍ അസം ഉള്‍പ്പെടെയുള്ള പാക് താരങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നും ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു. അറബ് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
'ക്രിക്കറ്റ് ബന്ധങ്ങള്‍ പുനഃരാരംഭിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം തുടരുവോളം അത്തരം സാധ്യതകളില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന് കരുതുന്നില്ല' എന്നും അഫ്രീദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ട്വന്റി20 ലീഗായ ഐപിഎല്ലിന്റെ ഭാഗമാകാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരമില്ലാത്തത്, കനത്ത നഷ്ടമാണെന്നും അഫ്രീദി പ്രതികരിച്ചു.
Powered by Info News For You

'ലോക ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ് ഐപിഎല്‍ എന്ന് എനിക്കറിയാം. ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അവിടെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു വലിയൊരു അവസരമാകുമായിരുന്നു. ഐപിഎല്‍ മത്സരങ്ങളിലെ സമ്മര്‍ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതല്‍ മികച്ച താരങ്ങളാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വലിയൊരു അവസരമാണ് നഷ്ടമാകുന്നത്' എന്നും അഫ്രീദി അഭിപ്രായപ്പെട്ടു.
'ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിട്ടുള്ള ആളാണ് ഞാന്‍. അതിലൊരു സംശയവുമില്ല. ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുള്ള സ്‌നേഹവും ആദരവും ഞാന്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഞാന്‍ പോസ്റ്റുകളിടുമ്പോള്‍ സ്ഥിരമായി സന്ദേശം അയയ്ക്കുന്ന ഇന്ത്യക്കാരുണ്ട്. കുറേപ്പേര്‍ക്ക് ഞാന്‍ മറുപടി നല്‍കാറുമുണ്ട്. ഇന്ത്യയുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങളിലേറെയും സന്തോഷപ്രദമാണ്' എന്നും അഫ്രീദി പറഞ്ഞു.
Keywords: 'No Chances Of India-Pakistan Series Till Modi Govt Rules, Pak Players Are Missing Opportunity In IPL': Shahid Afridi, Islamabad,News,IPL,Cricket,Sports,Pakistan,World.

Comments
Post a Comment