മയക്കുമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് താരങ്ങളുടെ പേര് വെളിപ്പെടുത്തണം; ഉര്‍മിള മദോത്കര്‍ കങ്കണയെ വെല്ലുവിളിക്കുന്നു
മുംബൈ: (www.kvartha.com 17.09.2020) നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങള്‍ ബോളിവുഡിനെ വിടാതെ പിന്തുടരുന്നു. നടി കങ്കണാ റണാവത്ത് തുടങ്ങിവെച്ച വിവാദം ദേശീയ രാഷ്ട്രീയത്തില്‍ വരെ ചര്‍ച്ചയായി. നടിയും എംപിയുമായ ജയാബച്ചന്‍ ഇക്കാര്യം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉന്നയിച്ചു. കങ്കണയ്ക്കെതിരെ അവര്‍ ആഞ്ഞടിച്ചു. ഇപ്പോ മുന്‍ ബോളിവുഡ് നടി ഊര്‍മിള മദോത്കര്‍ കങ്കണയെ വെല്ലുവിളിച്ചിരിക്കുകയാണ്.
മയക്കുമരുന്നിന് അടിമകളായ ബോളിവുഡ് താരങ്ങളുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് വെല്ലുവിളി. ബോളിവുഡിലുള്ള എല്ലാവരുമായും കങ്കണ പ്രശ്നമുണ്ടാക്കാന്‍ കാരണമെന്താണെന്നും രംഗീല നായിക ചോദിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ ആദ്യം താനായിരിക്കും അഭിനന്ദിക്കുകയെന്നും ഊര്‍മിള പറയുന്നു.
കങ്കണയ്ക്കുള്ള പേരും പ്രശസ്തിയും പണവും എല്ലാം മുംബൈയും സിനിമയും തന്നമാണ്. അതിനോട് എന്നും നന്ദിയും കടപ്പാടും വേണമെന്നും തന്നെ നീല ചിത്ര താരമെന്ന് വിശേഷിപ്പിച്ച കങ്കണയോട് ഊര്‍മിള അഭ്യര്‍ത്ഥിച്ചു. ബോളിവുഡില്‍ ഇത്രയും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഇത്രയും കാലം എന്തുകൊണ്ട് മറച്ചുവെച്ചു. എന്തുകൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി മാത്രം ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു എന്നും ഊര്‍മിള ചോദിക്കുന്നു. ബോളിവുഡിലെ 99 ശതമാനം താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിപ്പബ്ളിക് ടിവിയിലൂടെയാണ് കങ്കണ വെളിപ്പെടുത്തിയത്. മുംബൈയേയും സിനിമാ വ്യവസായത്തെയും കരിനിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് ഊര്‍മിള പറയുന്നത്.
ജയാബച്ചന്‍ കങ്കണയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശിച്ചത്. സിനിമയില്‍ നിന്ന് ജീവിതം കെട്ടിപ്പടുത്തവര്‍ ആ വ്യവസായത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ജയാബച്ചന്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ കങ്കണ ജയാബച്ചന്റെ മക്കളെ വരെ വലിച്ചിഴച്ച് പ്രതികരണം നടത്തി. ജയാബച്ചന് പിന്തുണയുമായി നടിയും എംപിയുമായ ഹേമമാലിനി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
വിവാദങ്ങള്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുകയും അതിന് രാഷ്ട്രീയമാനം നല്‍കാനും കങ്കണയ്ക്ക് കഴിഞ്ഞു. മാത്രമല്ല ശിവേനയ്ക്കും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും എതിരെ അതിരൂക്ഷവിമര്‍ശനം നടത്തി കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രശംസ പിടിച്ചുപറ്റാനും ആയി. മുംബൈയെ പാക്ക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചിട്ടും ദേശസ്നേഹികളുടെ മൊത്തക്കച്ചവടക്കാരായ ബിജെപി നേതാക്കളോ, പ്രവര്‍ത്തകരോ കങ്കണയ്ക്കെതിരെ ക മാന്നൊരു അക്ഷരം പറഞ്ഞില്ല. തങ്ങളെ ചതിച്ച്, കോണ്‍ഗ്രസുമായി കൂട്ടുകൂടി സര്‍ക്കാരുണ്ടാക്കിയ ശിവസേനയെ അടിക്കാന്‍ അവര്‍ കങ്കണയെ ആയുധമാക്കി. തന്റെ കാര്യം നേടാന്‍ കങ്കണ ബിജെപിയേയും ഉപയോഗിച്ചു.
Keywords: Urmila Matondkar challenges Kangana Ranaut to share names of drug addicts in Bollywood, Drug, Bollywood, Urmila Matondkar, Kangana, Jaya Bachan, Hema Malini, BJP, Shiva sena, Mumbai, Parliament, CM, Cinema, Entertainment
Powered by Info News For You

Comments
Post a Comment