കോൺഗ്രസ്സ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സി പി എം നടത്തുന്ന അക്രമങ്ങൾകെതിര പ്രതിഷേധിച്ച് ബേക്കൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ധർണ നടത്തി
ബേക്കൽ: (https://ift.tt/2Zhwtrc)വെഞ്ഞാറമൂട് കൊലപാതകത്തിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സി പി എം നടത്തുന്ന അക്രമങ്ങൾകെതിരെ നടപ്പടിയെടുക്കാതെ കൈയും കെട്ടി നോക്കിയിരിക്കുന്ന പോലീസ് നിലപ്പാടിൽ പ്രതിഷേധിച്ച് ബേക്കൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉദുമ, പള്ളിക്കര മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ധർണ നടത്തി. മുഴുവൻ പോലീസ് സ്റ്റേഷന് മുന്നിലും കോൺഗ്രസ്സ് നടത്തുന്ന ധർണ്ണയുടെ ഭാഗമായാണ് ധർണ നടത്തിയത്.

സമരം ഉദുമ മണ്ഡലം പ്രസിഡണ്ട് ബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഡി സി സി ജന: സെക്രടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. പള്ളിക്കര മണ്ഡലം പ്രസിഡണ്ട് എം പി എം ഷാഫി സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയിൽ നേതാകളായ സാജിദ് മവ്വൽ, സത്യൻ പൂച്ചക്കാട്, കെ വി ഭക്തവൽസൻ, അൻവർ മാങ്ങാട്, ചന്ദ്രൻ നാലാംവാതുക്കൽ, സുകുമാരൻ പൂച്ചക്കാട്, പ്രമോദ് പെരിയ, പി വി ഉദയകുമാർ, നാരായണൻ പന്തൽ, കുഞ്ഞിരാമൻ ടി വി, കെ എം അമ്പാടി, ലക്ഷ്മി ബാലൻ, ശംബു ബേക്കൽ, ശ്രീധരൻ പള്ളം, ഷിബു കടവങ്ങാനം, കൃഷ്ണൻ പള്ളം, പവിത്രൻ ജന്മ, ടി ആർ നന്ദൻ എന്നിവർ സംസാരിച്ചു.
Keywords: Bekal, news, Kerala, Dharna, Congress, police-station, Attack, Congress activists conducted dharna In front of Bekal police station
Powered by Info News For You
Comments
Post a Comment