ബേക്കൽ പാലം അടച്ചതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് കാരണം മൗവ്വൽ റോഡ് തകർന്നു; ഒപ്പം ഗതാഗത കുരുക്കും രൂക്ഷമായി

കരീം പള്ളത്തിൽ 

ബേക്കൽ: (www.kasargodvartha.com 15.09.2020) ബേക്കൽ പാലം അറ്റകുറ്റപണിക്കായി അടച്ചിട്ടത് കാരണം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നത് കാരണം മൗവ്വൽ - കല്ലിങ്കാൽ റോഡ്‌ തകർന്നു. ഇതോടൊപ്പം രൂക്ഷമായ ഗതാഗത തടസവും നേരിടുന്നു. യാതൊരു വിധത്തിലുള്ള മുന്നരുക്കങ്ങളും നടത്താതെയാണ് ബേക്കൽ പാലത്തിൻ്റെ നവീകരണ ജോലി തുടങ്ങിയതെന്നാണ് ആക്ഷേപം. മൗവ്വലിലെ പ്രധാന രണ്ട് റോഡുകളിൽ രൂക്ഷമായ ഗതാഗത തടസവും റോഡ് തകർച്ചയും നേരിടുന്നുണ്ട്. ഇത് വഴിയുള്ള മുഴുവൻ വാഹനങ്ങളും കടന്ന് പോകുന്നത് ഇടുങ്ങിയ ഈ റോഡു വഴിയാണ്. മൗവ്വൽ - കല്ലിങ്കാൽ റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായിരിക്കുകയാണ്.

Mavval road damaged due to diversion of vehicles due to closure of Bekal bridge, And traffic jams intensified.

വർഷങ്ങളായി അറ്റകുറ്റപണി നടക്കാത്ത ഈ റോഡിൽ കൂടിയാണ് അധികൃതർ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. അടിയന്തരമായും റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടൊപ്പം തന്നെ ദിശാബോർഡ്‌ സ്ഥാപിക്കാത്തത് കാരണം വാഹന യാത്രക്കാർ വഴി ചോദിച്ച് നിർത്തി നിർത്തി പോകുന്നത് മൂലം രൂക്ഷമായ ഗതാഗത തടസവും നേരിടുന്നു. പള്ളിക്കര - പെരിയ റോഡ് വഴി കാഞങ്ങാട് പോകുന്നവർ പ്രധാനമായും എളുപ്പ വഴിയായി ആശ്രയിക്കുന്ന മൗവ്വൽ - കല്ലിങ്കാൽ റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കാൻ അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Keywords: Kerala, News, Kasaragod, Bekal, Bridge, Road, Pallikara, Mavval, Vehicle, Work, Mavval road damaged due to diversion of vehicles due to closure of Bekal bridge, And traffic jams intensified.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?