ഡെല്‍ഹിയില്‍ ആറുവയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി

ന്യൂഡെല്‍ഹി: (www.kvartha.com 09.09.2020) ഡെല്‍ഹിയില്‍ ആറുവയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി. മലപ്പുറം സ്വദേശിയായ യൂസഫിനെതിരെ കുട്ടിയുടെ അമ്മ തന്നെയാണ് ഡെല്‍ഹി സാകേത് കോടതിയില്‍ പരാതി നല്‍കിയത്. കോടതി ഇടപെടലിനെ തുടര്‍ന്ന് പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കേസില്‍ പ്രതിയായ കുട്ടിയുടെ പിതാവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഡെല്‍ഹി ഹൈക്കോടതി പരിഗണിക്കും.

ഡെല്‍ഹിയിലെ സരിതാവിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പുലര്‍ച്ചെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ പരാതി. ഡെല്‍ഹിയില്‍ സ്വന്തമായി നടത്തുന്ന ഹോട്ടലിന് ആവശ്യമായ പച്ചക്കറി വാങ്ങാന്‍ താന്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന സമയമാണിതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ സാകേത് കോടതിയെ സമീപിക്കുകയായിരുന്നു. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വൈദ്യപരിശോധനയ്ക്കും കോടതി ഉത്തരവിട്ടു. കേസെടുക്കാന്‍ വൈകിയ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസും കോടതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്. കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്ന് അമ്മ ആരോപിക്കുന്നു.

New Delhi, News, National, Father, Molestation, Complaint, Crime, Court, Police, Case, Mother, Minor girl allegedly molested in Delhi

Keywords: New Delhi, News, National, Father, Molestation, Complaint, Crime, Court, Police, Case, Mother, Minor girl allegedly molested in Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?