നിങ്ങള്‍ മികച്ച മാതാപിതാക്കളായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല; താരജോഡികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: (https://ift.tt/2FIkoo9) വ്യാഴാഴ്ച 70ാം ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരാട് കോലി ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നതിന് തിരിച്ച് അഭിനന്ദിച്ച് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും മാതാപിതാക്കളെന്ന നിലയില്‍ തിളങ്ങുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ജന്മദിനാശംസയ്ക്കുള്ള മറുപടിയിലാണ് കോലിയും അനുഷ്‌കയും മികച്ച മാതാപിതാക്കളായിരിക്കുമെന്ന് മോദി പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'നന്ദി വിരാട് കോലി. അനുഷ്‌ക ശര്‍മയെയും താങ്കളെയും അഭിനന്ദിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ മികച്ച മാതാപിതാക്കളായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല' മോദി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാസം 27നാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ഗര്‍ഭിണിയായ അനുഷ്‌കയെ കോലി ചേര്‍ത്തുപിടിച്ച് 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ എത്തും' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കോലി പങ്കുവച്ചത്.
Thank you @imVkohli! I would also like to congratulate @AnushkaSharma and you. I am sure you will be amazing parents! https://t.co/6IsTEGOhAS
— Narendra Modi (@narendramodi) September 17, 2020
Powered by Info News For You

Comments
Post a Comment