കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് ബോംബേറിഞ്ഞ് തകര്‍ത്തു
പയ്യന്നൂര്‍: (www.kvartha.com 18.09.2020) പയ്യന്നൂര്‍ മേഖലയില്‍ അയവില്ലാതെ രാഷ്ട്രീയ അക്രമം പെരുകുന്നു. സജിത്ത് ലാല്‍ സ്മാരക സ്തു പം തകര്‍ത്ത് ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പേ സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്കു കീഴിലെ കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ബോംബേറ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കലിന്റെ കണ്ടംകുങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ തുടര്‍ച്ചയായി രണ്ട് ബോബുകള്‍ എറിഞ്ഞത്. മുന്‍വശത്തെ വാതിലുകളും ജനലുകളും ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അക്രമം നടന്ന ഓഫീസ് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം സന്ദര്‍ശിച്ചു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ബോംബേറിനെ തുടര്‍ന്ന് കണ്ടംകുളങ്ങരയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് നടത്തിയ കൂട്ടായ്മ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ വി വാസു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എ, ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണന്‍, പി പി ദാമോദരന്‍, എം വിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Payyannur, News, Kerala, CPM, Bomb, attack, Office, Crime, Police, Inauguration, RSS, Bomb attack against CPM office in Kunnamangalam
Powered by Info News For You


Comments
Post a Comment