നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷ; ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും; അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുന്നത് കാസര്‍കോട്ടുനിന്നും

തിരുവനന്തപുരം: (www.kvartha.com 04.09.2020) നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു പി എസ് സി പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് നിന്നാണ് അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുക.

ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി ഒമ്പത് മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് രാവിലെ 7.55ന് കാസര്‍കോടെത്തും.

National Defense Academy, Naval Academy Entrance Examination; Southern Railway will run a special train service; Unreserved trains depart from Kasaragod, Thiruvananthapuram, News, Education, Examination, Train, kasaragod, Kochi, Kerala

എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ അഞ്ചിന് രാത്രി 9.35ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് പുലര്‍ച്ചെ 6.50ന് കാസര്‍കോടെത്തും.

Keywords: National Defense Academy, Naval Academy Entrance Examination; Southern Railway will run a special train service; Unreserved trains depart from Kasaragod, Thiruvananthapuram, News, Education, Examination, Train, kasaragod, Kochi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?