കാസര്‍കോട് നഗരത്തില്‍ നിന്നും പട്ടാപകല്‍ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതിന് പിന്നില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് നവാസ്; തിരിച്ചറിഞ്ഞത് സി സി ടി വി ദൃശ്യത്തില്‍ നിന്നും

കാസര്‍കോട്: (https://ift.tt/3myJQ00) കാസര്‍കോട് നഗരത്തില്‍ നിന്നും പട്ടാപകല്‍ ഇരുചക്രവാഹനം മോഷ്ടിച്ചതിന് പിന്നില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് ചട്ടഞ്ചാലിലെ നവാസ് മാടത്തില്‍ (40) എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

സമീപത്തെ കടയില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് കാസര്‍കോട്ടെ കടയ്ക്ക് മുന്നില്‍ വെച്ച് ഒരു സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തത്.

ഈ സ്‌കൂട്ടര്‍ പിന്നീട് കാഞ്ഞങ്ങാട്ടെ ഒരു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായാണ് യുവാവ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന്‍ മുന്‍ വശത്തെ ഷോപ്പിംഗ് കോംപഌക്‌സിന്‍ സമീപം നിര്‍ത്തിയിട്ടിരുന്ന കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കടവത്തിന്റെ സ്‌കൂട്ടറും മോഷണം പോയിരുന്നു.



അഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് അടുത്തിടെ കാസര്‍കോട്ട് നിന്നും കവര്‍ച്ച ചെയ്തത്. പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, തായലങ്ങാടി എന്നിവിടങ്ങളില്‍ നിന്നും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയി നിന്നും ഇരുചക്രവാഹനങ്ങള്‍ കവര്‍നിരുന്നു. ഇതിനെല്ലാം പിന്നില്‍ നവാസാണെന്നാണ് സംശയം.

കവര്‍ച്ചാ സംഘങ്ങള്‍ സജീവമായതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.


Keywords: Kasaragod, news, Kerala, Vehicles, Thief, Robbery, Police, House, Navas, the infamous vehicle thief behind the theft of two-wheelers
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?