ക്ലബ്ബ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ ബാഴ്‌സലോണയുടെ ആദ്യ പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്ന് ലയണല്‍ മെസ്സി
ബാഴ്‌സലോണ: (https://ift.tt/3lEn3zi) ക്ലബ്ബ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ ബാഴ്‌സലോണയുടെ ആദ്യ പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്ന് ലയണല്‍ മെസ്സി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനു കീഴിലെ ആദ്യ പരിശീലനത്തിന്‍ നിന്നാണ് വിട്ടു നിന്നത്. പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ബാഴ്‌സലോണ തീരുമാനിച്ചിരുന്നു. ഇതിലും മെസ്സി പങ്കെടുത്തിരുന്നില്ല.
പ്രാദേശിക സമയം വൈകീട്ട് 5.30-ന് ആരംഭിച്ച പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോള്‍ മെസ്സി മാത്രം വിട്ടുനിന്നു. നേരത്തെ തന്നെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചതിനാല്‍ മെസ്സി പരിശീലനത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ അഭിഭാഷകരുടെ പ്രതികരണം.
2017-ല്‍ പുതുക്കിയ കരാര്‍ പ്രകാരം മെസ്സിക്ക് ബാഴ്‌സയുമായി 2021 ജൂണ്‍ വരെ കരാറുണ്ട്. എന്നാല്‍ ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാന്‍ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാര്‍. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ഇപ്പോള്‍ ക്ലബ്ബ് വിടാന്‍ താത്പര്യമറിയിച്ച് കത്തയച്ചിരിക്കുന്നത്.
പക്ഷേ ഇത്തരത്തില്‍ മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കില്‍ അദ്ദേഹം അതിനായി ജൂണ്‍ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂണ്‍ പത്തോടെ ഈ കരാര്‍ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്‌സയുടെ നിലപാട്. ഇതു പ്രകാരം 2021 ജൂണ്‍ വരെയുള്ള കരാര്‍ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കില്‍ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നല്‍കേണ്ടി വരുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.
ക്ലബ്ബ് വിടണമെങ്കില്‍ ജൂണ്‍ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്ന ക്ലബ്ബിന്റെ നിലപാടിനെതിരെ മെസ്സിയുടെ മറുവാദവുമുണ്ട്.
കോവിഡ്-19 രോഗവ്യാപനം കാരണം സീസണ്‍ നീട്ടിയതിനാല്‍ ജൂണ്‍ 10 എന്ന തീയതി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ഈ ഓഗസ്റ്റിലാണ് സീസണ്‍ അവസാനിച്ചതെന്നും നിയമോപദേശകര്‍ ചൂണ്ടിക്കാട്ടുന്നു.
മെസ്സിയെ ക്ലബ് വിടാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണു ബാഴ്‌സ. മെസ്സിയാകട്ടെ നിലപാടില്‍ മാറ്റമില്ലാതെ തുടരുകയുമാണ്.
Powered by Info News For You

Comments
Post a Comment