ഇരട്ടകൊലപാതകം: ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കെന്ന് ഡി വൈ എഫ് ഐ; ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നത് നിര്‍ത്തണമെന്നും ആവശ്യം

തിരുവനന്തപുരം: (www.kvartha.com 04.09.2020) വെഞ്ഞാറമൂട് ഡിവൈഎഫ്ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട്. കൊലയാളി സംഘവുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ റഹീം ആരോപിച്ചു.

കൊല്ലപ്പെട്ടവര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വ്യാജ ആരോപണങ്ങള്‍ പ്രതികളെ ഭാവിയില്‍ സഹായിക്കാനാണ്. ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യുന്ന നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം . അതൊരു രാഷ്ട്രീയ മാന്യതയാണെന്നും റഹീം വ്യക്തമാക്കുന്നു.

DYFI on Venjaramoodu twin murder, Thiruvananthapuram, News, Trending, Murder case, Congress, Allegation, DCC, DYFI, Congress, Kerala.

ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയന്‍, പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ കൊലയാളി സംഘവുമായി ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ആസൂത്രണം കൂടുതല്‍ വ്യക്തമാണ്.

ഡിസിസി നേതാക്കള്‍ക്കും പ്രതികളുമായി ബന്ധമുണ്ട്. കേസില്‍ പിടിയിലായ ഉണ്ണിയെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റാണ് അയാള്‍. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാള്‍ . എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോണ്‍ഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തതെന്നും റഹീം ചോദിക്കുന്നു.

പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിന് പിന്നില്‍ അടൂര്‍ പ്രകാശ് എം പിയാണ്. അതിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവര്‍ എടുക്കുന്നത്.

ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords: DYFI on Venjaramoodu twin murder, Thiruvananthapuram, News, Trending, Murder case, Congress, Allegation, DCC, DYFI, Congress, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?