പത്ത് രൂപയ്ക്ക് നാല് 'മോദി ഇഡ്ഡലി'യും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി
ചെന്നൈ: (www.kvartha.com 01.09.2020) പത്ത് രൂപയ്ക്ക് നാല് 'മോദി ഇഡ്ഡലി'യും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി. സേലത്ത് ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് പത്ത് രൂപയ്ക്ക് നാല് ഇഡ്ഡലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പുതിയ സംരംഭം തുടങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് തമിഴ്‌നാട് ബിജെപി പ്രചാരണ വിഭാഗം നേതാവ് മഹേഷ് പറയുന്നു. അടുത്തയാഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കും.
പ്രധാനമന്ത്രിയുടെ പടം വച്ചുള്ള പോസ്റ്ററുകളും ബിജെപി ഇറക്കിയിട്ടുണ്ട്. ഇടത് സൈഡില്‍ മോദിയും വലത് സൈഡില്‍ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ആധുനിക അടുക്കളയില്‍ തയ്യാറാക്കി കൂടുതല്‍ ആരോഗ്യപരവും, രുചികരവുമായ ഇഡ്ഡലിയും സാമ്പാറും മോദി ഇഡ്ഡലിയിലൂടെ ഉടന്‍ ലഭ്യമാകുമെന്നാണ് പോസ്റ്ററില്‍ അവകാശപ്പെടുന്നത്. 22 കടകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും അറിയിച്ചു.
Keywords: Chennai, News, National, BJP, PM, Prime minister, Modi Idlis, Narendra Modi, 'Modi Idlis' sold in Tamil Nadu town at Rs 10 a plate
Powered by Info News For You

Comments
Post a Comment